Today: 18 May 2024 GMT   Tell Your Friend
Advertisements
നുണയുടെ മഹാരാജന്‍ ഗീബല്‍സിന്റെ വീട് വെറുതെ കൊടുക്കുന്നു എന്നിട്ടും ആര്‍ക്കും വേണ്ട
Photo #1 - Germany - Otta Nottathil - goebbels_house_give_away
ബര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്റേത്. ജോസഫ് ഗീബല്‍സ് ആരാണെന്നറിഞ്ഞുകൊണ്ടാവണമെന്നില്ല പലരും കള്ള പ്രചരണങ്ങള്‍ക്ക് ഗീബലിന്‍സിനെ ഉദാഹരിക്കുന്നത്. അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയെ ഭരിച്ചിരുന്ന കാലത്ത് കള്ള പ്രചരണങ്ങള്‍ക്കു വേണ്ടി മാത്രമായി നിയമിക്കപ്പെട്ട പ്രോപ്പഗണ്ട മന്ത്രിയായിരുന്നു ഗീബല്‍സ്.

ജര്‍മനിയുടെയും യൂറോപ്പിന്റെയും ഇരുണ്ട കാലത്തിന്റെ പ്രതീകങ്ങളിലൊന്ന് എന്ന നിലയില്‍ ചരിത്ര പ്രാധാന്യമുള്ള വ്യക്തിയാണ് ഗീബല്‍സ്. ഇയാളുടെ പല കുതന്ത്ര രചനകള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കും വേദിയായ രണ്ടാം വീടും ഈ രീതിയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു.

എന്നാല്‍, ഈ വീട് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതു പുതുക്കിപ്പണിയാന്‍ ബര്‍ലിന്‍ ഭരണകൂടത്തിനു താത്പര്യമില്ല. കാരണം ഭാരിച്ച ചെലവ് തന്നെ. പൊളിച്ചു കളയാമെന്നു വച്ചാല്‍ പ്രക്ഷോഭകര്‍ സമ്മതിക്കുന്നുമില്ല. ഇനിയിപ്പോ ചെയ്യാവുന്ന ആര്‍ക്കെങ്കിലും വെറുതേ കൊടുക്കാം എന്നതാണ്.

അങ്ങനെയൊരു പ്രഖ്യാപനവും സ്റേററ്റ് ഭരണകൂടം നടത്തിയെങ്കിലും, ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. നിയോനാസി സംഘടനകള്‍ ഏതെങ്കിലും മുന്നോട്ടുവന്നാല്‍ കൊടുക്കുകയുമില്ല. ഇവരിതു ചരിത്രസ്മാരകമാക്കി വീരവണക്കം നടത്തിക്കളയുമെന്ന പേടിയുണ്ട് ഭരണകൂടത്തിന്.

കുറച്ചു ദിവസം കൂടി കാത്തിട്ടും ഏറ്റെടുക്കാന്‍ കൊള്ളാവുന്നവരൊന്നും വന്നില്ലെങ്കില്‍ പൊളിച്ചു കളയാം എന്ന തീരുമാനത്തിലേക്കു തന്നെയാണ് ഭരണകൂടം നീങ്ങുന്നത്. ജീവിച്ചിരുന്ന കാലത്തേ അപകടകാരിയായിരുന്നു ഗീബല്‍സ്. ചത്തു മണ്ണടിഞ്ഞു കഴിഞ്ഞ് ഇയാളുടെ വീട് ഇടിഞ്ഞു വീണ് കൂടുതല്‍ പേര്‍ക്ക് അപകടത്തിനു വഴിവെട്ടേണ്ടല്ലോ!
- dated 04 May 2024


Comments:
Keywords: Germany - Otta Nottathil - goebbels_house_give_away Germany - Otta Nottathil - goebbels_house_give_away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
putin_visiting_china
പുടിന്‍ ചൈനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
hospital_concept_germany_reform_passed
ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
life_long_imprisionment_messer_attack_germany
ജര്‍മനിയിലെ കത്തിയാക്രമണ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
st_george_orthodox_syrian_congregation_frankfurt_perunal_2024
ഫ്രാങ്ക്ഫര്‍ട്ട് സെ.ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹത്തില്‍ പരി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 18ന് Recent or Hot News
തുടര്‍ന്നു വായിക്കുക
charite_hospital_berlin_visited_norka_thiruvanathapuram
ജര്‍മ്മനിയിലെ ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ പ്രിതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
germany_jobs_information_session_kerala
ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ കേരളത്തില്‍ നേരിട്ടു പരിചയപ്പെടുത്തുന്നു
തുടര്‍ന്നു വായിക്കുക
antisemetic_german_unis
ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ ജൂതവിദ്വേഷം ശക്തമാവുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us